bigbanner chitika3

ubercpm2

chitika 2 mobile

Wednesday 15 February 2017

ഇന്ത്യയിൽ ആദ്യമായി സൗജന്യ വൈ-ഫൈ സേവനം നടപ്പാക്കിയ ഗ്രാമപഞ്ചായത്ത് ഏത്?

1. ഇന്ത്യയിൽ ആദ്യമായി സൗജന്യ വൈ-ഫൈ സേവനം നടപ്പാക്കിയ ഗ്രാമപഞ്ചായത്ത് ഏത്?
(a) കായ (b) ഇരവിപേരൂർ (c) അങ്ങാടിപ്പുറം (d) പടിയൂർ
Ans: b
2. ഏറ്റവും കൂടുതൽ ദേശീയപാത കൾ കടന്നുപോകുന്ന സംസ്ഥാനം?
(a) ഉത്തർപ്രദേശ് (b) മഹാരാഷ്ട (c) മധ്യപ്രദേശ് (d) ബീഹാർ
Ans: a
3. ഇന്ത്യൻ പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള രാജ്യത്തെ ഏക സർവകലാശാല?
(a) വിശ്വഭാരതി (b) കുസാറ്റ് (c) ഡൽഹി യൂണിവേഴ്സിറ്റി  (d) ഇഗ്‌നോ
Ans: a
4. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാൽ സ്ഥിതിചെയ്യുന്നതെവിടെ?
(a) ലഡാക്ക് (b) ലണ്ടൻ (c).കൊച്ചി (d) നാഗ്പൂർ
Ans: c
5. അതിവേഗ ഗ്രാമീണ ബ്രോഡ് ബാൻഡ്  സംവിദാനം നിലവിൽ വന്ന ആദ്യത്തെ ജില്ല ഏത്?
 (a) എറണാകുളം (b) മലപ്പുറം (c) തൃശ്ശൂർ (d) ഇടുക്കി
Ans: d
6. ഐ.എൻ.എസ്.വജൂഘോഷ്നേവൽ ബേസ്.ഏതു സംസ്ഥാനത്താണ്?
(a) തമിഴ്നാട് (b) ഒഡിഷ  (c) ഗോവ (d) കർണാടകം
Ans: d
7. റോഹിങ്ക്വ അഭയാർഥികൾ ഏതു രാജ്യത്തേതാണ്?
(a) മ്യാൻമർ (b) തായ്ലൻഡ് (c) ബംഗ്ലാദേശ് (d) ലാവോസ്
Ans: a
8. അന്തർദേശീയ യോഗ ദിനമായി ആചരിക്കുന്നതെന്ന് ?
(a) മെയ്-17 (b) ജൂൺ-21 (c) ജൂലായ്-16 (d) ആഗസ്ത്-14
Ans: b
9. 2015 നവംബറിൽ ഇന്ത്യയിൽ രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ട സന്നദ്ധ സംഘടനയേത്? (a) ആംനെസ്സിഇൻറർനാഷണൽ (b) ഡബ്ല.ഡബ്ല്യു.എഫ്.
(c) ഗ്രീൻപീസ് d) ലോബയാൻ
Ans: c
10. കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപംകൊണ്ട കോർപ്പറേഷൻ ഏത്?
(a) തൃശ്ശൂർ (b) കൊല്ലം (c) കണ്ണൂർ (d) തിരൂർ
Ans: c
11. 'അടിലഹള' എന്നറിയപ്പെട്ട സമരങ്ങൾക്ക് നേതൃത്വം നൽകിയതാര്?
(a) പൊയ്കയിൽ യോഹന്നാൻ (b) സി കേശവൻ
(c) അയ്യങ്കാളി (d) ആറാട്ടുപുഴ വേലായുധപ്പണിക്കർ
Ans: a
12. 1913 ൽ'കായൽ സമ്മേളനത്തിന് നേതൃത്വം നൽകിയതാര്?
(a) അയ്യങ്കാളി (b) പണ്ഡിറ്റ് കറുപ്പൻ (c) കെ. അയ്യപ്പൻ d) പി. കൃഷ്ണപ്പിള്ള
Ans: b
13. ബ്രിട്ടീഷുകാർക്കെതിരെ കേരള ത്തിൽ നടന്ന ആദ്യത്തെ സമരമേത്?
(a) ആറ്റിങ്ങൽ കലാപം (b) കുണ്ടറ സമരം (c) അഞ്ചുതെങ്ങ് കലാപം (d) പഴശ്ശി സമരം
Ans: c
14. ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അനുവാദം നല്കപ്പെട്ടത് എന്ന്?
(a) 1858 ആഗസ്ത്-9 (b) 1859 ജൂലായ്-26 (c)1857 ഒക്ടോബർ-9 (d) 1860 ഡിസംബർ-11
Ans: b
15. നിവർത്തന പ്രക്ഷോഭകാലത്ത് തിരുവിതാംകൂറിലെ രാജാവ് ആ രായിരുന്നു?
(a) ധർമരാജാവ് b) അവിട്ടം തിരുനാൾ c) സ്വാതിതിരുനാൾ (d) ചിത്തിര തിരുനാൾ
Ans: d
16. ക്ഷേത്രപ്രവേശന വിളംബരം എഴുതിത്തയാറാക്കിയ കവിയാര്?
(a) കുമാരനാശാൻ (b) വള്ളത്തോൾ
(c) മുലുർ കുമാരപണിക്കർ (d) ഉള്ളൂർ എസ്.പരമേശ്വരയ്യർ
Ans: d
17. കൊച്ചി പ്രജാമണ്ഡലം രൂപംകൊണ്ട് വർഷമേത്?
(a) 1940 (b) 1941 (c) 1942 (d) 1943
Ans: b
18. ആത്മവിദ്യാസംഘം സ്ഥാപിച്ചത് എവിടെയാണ്?
(a) കൊടുങ്ങല്ലൂർ (b) വടകര (c) കൊട്ടിയൂർ (d) പാട്യം
Ans: b
19. ഏതു നവോത്ഥാന നായകൻറെ കൃതിയാണ് ‘ആദിഭാഷ’?
(a) ചട്ടമ്പിസ്വാമികൾ (b) ശ്രീനാരായണ ഗുരു (c) വാഗ്ദഭടാനന്ദൻ (d) പണ്ഡിറ്റ് കറുപ്പൻ
Ans: a
20. ശിവരാജയോഗി സ്വാമികൾ എന്നറിയപ്പെട്ടതാര്?
(a) അയ്യാ വൈകുണ്ഡർ (b) തൈക്കാട് അയ്യാഗഃരു
(c) ബ്രഹ്മാനന്ദ ശിവയോഗി (d) ആനന്ദതീർഥൻ
Ans: b
21. നിലവിൽ എത്ര ഔദ്യോഗിക ഭാഷ കളാണ് ഇന്ത്യയിലുള്ളത്?
(a) 16 (b) 18 (c) 20 (d) 22
Ans: d
22. ക്ലാസിക്കൽ പദവി ലഭിച്ച ഇന്ത്യയിലെ അഞ്ചാമത്തെ ഭാഷയേത്?
(a) മലയാളം (b) ഒഡിയ (c) കന്നട (d) തെലുങ്ക്
Ans: a
23. കേളുചരൺ മഹാപാത്ര ഏതു നിർത്ത രംഗത്തെ പ്രഗല്ഭനാണ്?
(a) കഥക് (b) മണിപ്പൂരി (c) സാത്രിയ (d) ഒഡീസ്സി
Ans: d
24. ഇന്ത്യയിൽ ഐ.ടി.ആക്ട് നിലവിൽ വന്ന വർഷമേത്?
(a) 1998 (b) 2000 (c) 2002 (d) 2004
Ans: b
25. രംഗരാജൻ സമിതി എന്തുമായി ബന്ധപ്പെട്ടുള്ളതാണ്?
(a) ദാരിദ്ര്യനിർണയം (b) ബാങ്കിങ് പരിഷ്കരണം
(c) ഇൻഷുറൻസ്പരിഷ്കരണം d) വിദേശവ്യാപാരം
Ans: a
26. ഏതു രാജ്യത്തെ ഓഹരിസുചികയാണ് 'നാസ്ഡാക്ക്’?
(a) ജപ്പാൻ  (b) അമേരിക്ക c) ബ്രിട്ടൻ (d) ചൈന
Ans: b
27. ഒരു ബിൽ മണിബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതാര്?
(a) രാഷ്ട്രപതി (b) ധനകാര്യമന്ത്രി (c) സ്പീക്കർ (d) പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി
Ans: c
28. 14-ലാം  ധനകാര്വകമ്മീഷന്റെ ചെയർമാൻ ആര്?
(a) വൈ.വി. റെഡി (b) വിജയ് കേൽക്കർ (c) രഘുറാം രാജൻ (d) സി.രംഗരാജൻ
Ans: a
29. ഒന്നാംഘട്ട ബാങ്ക് ദേശസാത്കര ണത്തിൽ എത്ര ബാങ്കുകളെയാണ് ഉൾപ്പെടുത്തിയത്?
(a) പതിന്നാല് (b) ആറ് (c) ഒൻപത് (d) പന്ത്രണ്ട്
Ans: a
30. മലകളും കുന്നുകളും ഇല്ലാത്ത കേരളത്തിലെ ജില്ലയേത്?
(a) കോട്ടയം (b) എറണാകുളം (c) ആലപ്പുഴ (d) തൃശ്ശൂർ
Ans: c
31. സൈലൻറ്വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തതാര്?
(a) ഇന്ദിരാഗാന്ധി (b) മൊറാർജി ദേശായി (c) രാജീവ് ഗാന്ധി (d) ചരൺസിങ്
Ans: c
32. ദ്രുതവാട്ടം ഏതുവിളയെ ബാധിക്കുന്ന രോഗമാണ്?
(a) അടയ്ക്കു (b) തെങ്ങ് (c) കുരുമുളക് (d) റബ്ബർ
Ans: c
33. ഖാരിഫ് വിളയ്ക്ക് ഉദാഹരണമേത്?
(a) ചണം (b) ഗോതമ്പ് (c) ബാർലി (d) കടുക്
Ans: a
34. വിദ്യാഭ്യാസ അവകാശനിയമം നിലവിൽ വന്ന വർഷമേത്?
(a) 2009 ഓഗസ്റ്  (b) 2010 ഏപ്രിൽ (c).2005 ഒക്ടോബർ (d) 2006 ഫിബ്രവരി
Ans: b
35. അയിത്തനിർമാർജനം പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
(a) അനുച്ഛേദം-14 (b) അനുച്ഛേദം-15 (c) അനുച്ഛേദം-16 (d) അനുച്ഛേദം-17
Ans: d
36. കൺകറൻറ് ലിസ്റ്റ് എന്ന ആശയം ഭരണഘടന കടമെടുത്തത് ഏതു രാജ്യത്തുനിന്നുമാണ്?
(a) ഓസ്ട്രേലിയ (b) കാനഡ (c) അയർലൻഡ് (d) ദക്ഷിണാഫ്രിക്ക
Ans: a
37. രാഷ്ട്രപതിയുടെ ചുമതല വഹി ച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്?
(a) ജസ്റ്റിസ് പരിപൂർണൻ (b) ജസ്റ്റിസ് ഭഗവതി
(c) ജസ്റ്റിസ് ഹിദായത്തുള്ള (d) ജസ്റ്റിസ് ചന്ദ്രച്ചുഡ്.
Ans: c
38. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര വയസ്ത് പൂർത്തിയാവണം?
(a) 25 വയസ്സ് (b) 30 വയസ്സ് (c).32 വയസ്സ് (d) 35 വയസ്സ്
Ans: d
39. സംസ്ഥാനനിയമസഭയിലെ പ്രോട്ടം സ്പീക്കറെ നിയമിക്കുന്നതാര്?
(a) രാഷ്ട്രപതി (b) ഗവർണർ (c) നിയമസഭാംഗങ്ങൾ ചേർന്ന് (d) മുൻ സ്പീക്കർ
Ans: b
40. ലോകബാങ്ക് ധനസഹായം സർക്കാറിന്റെ ഏതു ഫണ്ടിലേക്കു വരവു വെക്കുന്നു?
(a) പബ്ലിക് അക്കൗണ്ട്  (b)കണ്ടിൻജൻസി ഫണ്ട്
(c) കൺസോളിഡേറ്റഡ് ഫണ്ട് (d) റിസർവ് ബാങ്ക് അക്കൗണ്ട്
Ans: c
41. കേരളത്തിലെ ഏതു ഭരണാധി കാരിയുടെ കിരീടധാരണ ചടങ്ങായിരുന്നു"അരിയിട്ട് വാഴ്ച?
(a) കൊച്ചി രാജാവ്  (b) കോലത്തിരി  (c) സാമൂതിരി (d) വള്ളുവക്കോനാതിരി
Ans: c
42. ഏതു തിണയിലെ ആളുകളുടെ മുഖ്യതൊഴിലായിരുന്നു കൊള്ളയടി?
(a) പാലെ (b) മരുതം (c) കുറിഞ്ഞി (d) നെയ്തൽ
Ans: a
43. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആരായിരുന്നു?
(a) ആർ. ശങ്കർ (b) പട്ടം താണുപിള്ള (c) സി. അച്യുതമേനോൻ (d) സി.എച്ച്. മുഹമ്മദ്കോയ
Ans: b
44. വാസ്കോഡ ഗാമ അന്തരിച്ചത് എവിടെ?
(a) ഗോവ (b) കോഴിക്കോട്  (c) കൊടുങ്ങല്ലൂർ (d) കൊച്ചി
Ans: d
45. സസ്യശാസ്ത്ര ഗ്രന്ഥമായ ഹോർത്തൂസ് മലബാറിക്കസ് ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്? (a) മലയാളം (b) ഡച്ച്  (c) ലാറ്റിൻ (d) ഇംഗ്ലീഷ്
Ans: c
46. ഏറ്റവും ഭാരംകുറഞ്ഞ ലോഹമേത്?
(a) ഹൈഡ്രജൻ (b) ബോറോൺ (c) ലിഥിയം (d) മഗ്നീഷ്യം
Ans: c
47. കാർ ബാറ്ററിയിൽ അടങ്ങിയിട്ടു ആസിഡ് ഏത്?
(a) ഹൈഡ്രോക്ലോറിക്ക് ആസിഡ്   (b) സൾഫ്യൂറിക്കാസിഡ്
c) നൈട്രിക്കാസിഡ് (d) ഫോർമിക്കാസിഡ്
Ans: b
48. ഏതു വിഷലോഹം മൂലമാണ് 'ഇ തായ്-ഇതായ്’ രോഗം ഉണ്ടാവുന്നത്?
(a) രസം (b) ലെഡ്  (c) ഗാലിയം (d) കാഡ്മിയം
Ans: d
49. അനിഷേകജനനം നടക്കുന്ന ജീവിക്ക് ഉദാഹരണമേത്?
(a) തവള (b) കടന്നൽ  (c) അണലി (d) കടൽക്കുതിര
Ans: b
50. ഭക്ഷണത്തിലെ പോഷകഘടകങ്ങൾ ആഗിരണം ചെയ്യപ്പെടുന്നതെവിടെ?
(a) ചെറുകുടൽ (b) വൻകുടൽ (c) ആമാശയം (d) പ്ലീഹ
Ans: a
51. ആഗോളവാതങ്ങളിൽ പെടാത്തത് ഏത്?
(a) ചക്രവാതം (b) വാണിജ്യവാതം (c) പശ്ചിമവാതം (d) ധ്രുവീയവാതം
Ans: a
52, ഓസോൺ പാളി കാണപ്പെടുന്നതെവിടെ?
(a) ട്രോപ്പോസ്സിയർ (b) സ്ട്രാറ്റോസ്ഫിയർ (c) തെർമോസ്സിയർ d) മിസോസ്സിയർ
Ans: b
53. സംയോജിത ശിശുവികസനപദ്ധതിക്ക് തുടക്കമിട്ട വർഷമേത്?
(a) 1972 (b) 1974 (c) 1975 (d) 1976
Ans: c
54. അന്ത്യോദയദിനമായി ആചരിക്കുന്നത് ഏത്?
(a) സപ്തംബർ-25 (b) ഡിസംബർ-25 (c) ആഗസ്ത്-25 (d) നവംബർ-25
Ans: a
55. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്ക് ആരുടെ പേരാണ് നൽകിയിട്ടുള്ളത്?
(a) ഗാന്ധിജി (b) ദീൻദയാൽ ഉപാധ്യായ (c) എ.ബി. വാജ്പേയി (d) ജവാഹർലാൽ നെഹ്റു
Ans: a
56, റുപിയ എന്ന പേരിൽ നാണയമിറക്കിയ ഭരണാധികാരി ആര്?
(a) ഹർഷൻ (b) ഷേർഷാ (c) മുഹമ്മദ് ബിൻ തുഗ്ലക് (d) അലാവുദ്ദീൻ ഖിൽജി
Ans: b
57. ദത്തവകാശ നിരോധനനിയമം നടപ്പാക്കിയതാര്
(a) വില്യം ബെൻറിക്ക് (b) വാറൻ ഹേസ്റ്റിങ്സ് (c) ഡൽഹൗസ് (d) വെല്ലസ്ലി
Ans: c
58.1857-ലെ കലാപത്തെ ഒന്നാം സ്വാതന്ത്ര്യസമരം' എന്നു വിശേഷിപ്പിച്ചതാര്?
(a) എം.എൻ. റോയ്  (b) ദയാറാം സാഹനി
(c) വി.ഡി. സവർക്കർ  (d) ദാദാഭായ് നവറോജി
Ans: c
59. ഹോംറൂൾ പ്രസ്ഥാനത്തിന്റെ ല ക്ഷ്യം എന്തായിരുന്നു?
 (a) സ്വയം ഭരണം (b) ഇന്ത്യയുടെ സ്വാതന്ത്ര്യം
(c)രാജവാഴ്ച പുനഃസ്ഥാപനം d) ബ്രിട്ടീഷുകാരെ പുറത്താക്കൽ
Ans: a

No comments:

Post a Comment